നിയമവിരുദ്ധ മത്സ്യബന്ധനം തടയും; അഴിമുഖങ്ങളിൽ നിന്ന് രാത്രി 12 വരെ ബോട്ടുകൾക്ക് വിലക്ക്

post

ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ ജില്ല കേന്ദ്രീകരിച്ച് അഴിമുഖങ്ങളില്‍ നിന്ന് മല്‍സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ജില്ല കേന്ദ്രീകരിച്ച് കടലില്‍ രാത്രികാലങ്ങളില്‍ നിയമവിരുദ്ധ മല്‍സ്യബന്ധന രീതികള്‍ വ്യാപകമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.  ലൈറ്റ് ഫിഷിംഗ്, പെയര്‍ ട്രോളിംഗ്, കരവലി തുടങ്ങിയ നിയമവിരുദ്ധ മല്‍സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കടലില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് നിയന്ത്രണം.  

 പോലീസ് , ബോട്ട് ഉടമകള്‍, തൊഴിലാളികള്‍,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,  എന്നിവരുടെ സാന്നിധ്യത്തില്‍ നീണ്ടകര ഫിഷറീസ് അവയര്‍നസ് സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍.