ഡയബെറ്റിക് റെറ്റിനോപ്പതി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

post

40-മത് ദേശീയ നേത്രദാനപക്ഷാചരണത്തോടനുബന്ധിച്ച് കൊല്ലം ജില്ലാതല സമാപന സമ്മേളനവും ഡയബെറ്റിക് റെറ്റിനോപ്പതി നിര്‍ണയ ക്യാമ്പും കുളക്കട ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍ അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ അജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  ബെന്‍സി, സിനി ജോസ്, എന്‍ മോഹനന്‍, ഒ ബിന്ദു, ഗ്രാമപഞ്ചായത്തംഗം കോട്ടക്കല്‍ രാജപ്പന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  കെ.ജി ഉദയകുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍   സി. രാജശ്രീ, ഒപ്‌റ്റോമെട്രിസ്റ്റ് എസ്. മഞ്ജു,   ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. അജയകുമാര്‍   തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലിഷാ ജെ ദാസ് നേത്രദാന പ്രതിജ്ഞ നടത്തി. ക്യാമ്പില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ നേത്രദാന സമ്മതപത്രം നല്‍കി.