ലോകസാക്ഷരതാദിനാചരണവും പഠിതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു

post

ലോകസാക്ഷരതാദിനാചരണ പൊതുസമ്മേളനവും ഉല്ലാസ് - ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള സാക്ഷരതാ ക്ലാസുകളുടെ കൊല്ലം ജില്ലാതല ഉദ്ഘാടനവും     പഠിതാക്കളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ നിര്‍വഹിച്ചു.

ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാവും പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ  എസ്. അമ്മിണിയമ്മ,   അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗമായ ആനന്ദി,    ഏരൂര്‍ ഗ്രാമപഞ്ചായത്തംഗമായ പ്രസന്ന,  72 വയസ്സുള്ള ഫ്രാന്‍സിസ്, കുളക്കട ഗ്രാമപഞ്ചായത്തിലെ ഏഴാംതരം തുല്യതാ പരീക്ഷ എഴുതിയ സഹോദരങ്ങളായ മണിക്കുട്ടന്‍, ഉഷ, കൊല്ലം കോര്‍പറേഷനിലെ വടക്കുംഭാഗം ഡിവിഷനിലെ പുള്ളിക്കട ഉന്നതിയിലെ  68 വയസുള്ള   ലൈലാബീവി എന്നിവരെയാണ് ആദരിച്ചത്.   ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് അധ്യക്ഷനായി. ജില്ലാ യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ബിന്ദു,  അസി. കോ-ഓര്‍ഡിനേറ്റര്‍ ബി. സജീവ്, പത്തനാപുരം ഗ്രാമപഞ്ചായത്ത് നോഡല്‍ പ്രേരക് റ്റി.തുളസി,   ശ്രീനാരായണ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍ നന്ദന തുടങ്ങിയവര്‍ സംസാരിച്ചു.