ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

പത്തനംതിട്ട അടൂര്‍ നഗരസഭയിലെ 18 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലില്‍, പാര്‍ഥസാരഥി കുളം, ഹോളി ഏഞ്ചല്‍സ് റീത്തുപള്ളി, എഎംജെ ഓഡിറ്റോറിയം ജംഗ്ഷന്‍ കണ്ണങ്കോട്, പിഡബ്ല്യുഡി ഓഫീസ് ജംഗ്ഷന്‍, ടിബി ജംഗ്ഷന്‍, കോട്ടമുകള്‍, മിനി ഇന്‍ഡസ്ട്രീസ് പരുത്തിപ്പാറ, അയ്യപ്പന്‍പാറക്ഷേത്രം ജംഗ്ഷന്‍, കടുവങ്കല്‍ പടി, നെല്ലിമൂട്ടില്‍ പടി, മൂന്നാളം കോട്ടക്കത്തറ എന്നിവിടങ്ങളിലാണ് എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലൈറ്റ് സ്ഥാപിച്ചത്. അടൂര്‍ നഗരസഭ ചെയര്‍പേര്‍സന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഡി സജി, ദിവ്യാ റജി മുഹമ്മദ്, ജി പ്രസാദ്, അനിതാ ദേവി, രമേശ് വരിക്കോലില്‍, അപ്സര സനല്‍, രജനി രമേശ്, ബീന ബാബു, ബിന്ദു കുമാരി എന്നിവര്‍ പങ്കെടുത്തു.