ഏറത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണചന്ത ആരംഭിച്ചു

പത്തനംതിട്ട ഏറത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവില്‍ ആരംഭിച്ച ഓണചന്ത നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വിഭവങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഓണചന്തയിലൂടെ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. മറിയാമ്മ തരകന്‍, റ്റി.ഡി. സജി, കൃഷി ഓഫീസര്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു.