കാര്‍ഷിക ക്ഷേമവകുപ്പ് ജില്ലാതല ഓണചന്ത അടൂരില്‍

post

കാര്‍ഷിക ക്ഷേമ വകുപ്പിന്റെ പത്തനംതിട്ട ജില്ലാതല ഓണചന്ത അടൂരില്‍ ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ കൗണ്‍സിലര്‍ ഡി സജി അധ്യക്ഷനായി.

ആദ്യ വില്‍പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ നിര്‍വഹിച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മാത്യു എബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ് എന്നിവര്‍ പങ്കെടുത്തു.