അങ്കണവാടി കലാമേള ഉദ്‌ഘാടനം ചെയ്തു

post

പത്തനംതിട്ട വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലാമേള 'വര്‍ണോത്സവം' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജന്‍, നീതു ചാര്‍ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി, വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. ജോസ്, ആരോഗ്യ വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ പത്മാ ബാലന്‍, എം.വി.സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജി ലക്ഷ്മി, എന്‍ എ പ്രസനകുമാരി, അഡ്വ തോമസ് ജോസ് അയ്യനേത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.