പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉല്‍പന്നങ്ങളും കൃഷി വകുപ്പിന്റെ പച്ചക്കറിയും മേളയില്‍ ലഭ്യമാകും. സെപ്റ്റംബര്‍ നാല് വരെയാണ് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി.പി വിദ്യാധരപ്പണികര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയാ ജ്യോതികുമാര്‍, അംഗങ്ങളായ എ.കെ സുരേഷ്, ജയാ ദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, രഞ്ജിത്ത്, ശരത്കുമാര്‍, സിഡിഎസ് ചെയര്‍പേര്‍സന്‍ രാജിപ്രസാദ്, സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.