ഖാദി ഓണം മേള സമ്മാനപദ്ധതി : നറുക്കെടുപ്പ് നടത്തി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള സമ്മാനപദ്ധതിയുടെ ഭാഗമായി പ്രതിവാര നറുക്കെടുപ്പ് നടത്തി. കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയിലെ ഉപഭോക്താവായ ജയരാജാണ് നറുക്കെടുപ്പ് വിജയി- കൂപ്പണ്‍ നമ്പര്‍ 490427. 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിച്ചു. കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യയില്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവാണ് നറുക്കെടുത്തത്. അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 20ന് നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.