തദ്ദേശ തിരഞ്ഞെടുപ്പ്: മീഡിയാ പാസ് കൈപ്പറ്റാം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അഥോറിറ്റി ലെറ്റർ (മീഡിയാ പാസ്) ഡിസംബർ 6നും (ഓഫീസ് സമയത്ത് ) ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 2 വരെയും മാധ്യമപ്രവർത്തകർക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിലെത്തി കൈപ്പറ്റാവുന്നതാണ്.










