തദ്ദേശ തിരഞ്ഞെടുപ്പ്; പെരുമാറ്റചട്ടംമറികടന്ന 1500 ബോർഡുകൾ നീക്കി

post

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന് ജില്ലയുടെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച 1500 ലധികം ബോർഡുകൾ പരാതിയെതുടർന്ന് നീക്കംചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന നിരീക്ഷണ സമിതിയോഗത്തിൽ അധ്യക്ഷത വഹിക്കവെ ഭരണാനുമതി ലഭിച്ച അച്ചൻകോവിൽ-ആലിമുക്ക് റോഡിന്റെ നിർമാണം സംബന്ധിച്ച് പെരുമാറ്റചട്ടം ബാധകമാണോയെന്ന് കോടതിനിർദേശം കൂടിപരിഗണിച്ച് പരിശോധിക്കാൻ നിർദേശിച്ചു.

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സിയിൽ സ്ഥലംമാറ്റം നടത്തിവിടുതൽ ചെയ്തത് സംബന്ധിച്ച പരാതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണംതേടി. പേരയത്ത് പ്രചാരണബോർഡുകൾ വച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി, ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കും നിർദേശിച്ചു.

അനുമതിയില്ലാതെ മോട്ടർവാഹന നിയമലംഘനവും നടത്തി പ്രചാരണം നടത്തിയെന്ന പരാതിയിലും അന്വേഷണത്തിന് തീരുമാനിച്ചു. ഹരിതചട്ടം പാലിക്കാതെ പ്രചാരണമെന്ന പരാതി ബന്ധപ്പെട്ട റിട്ടേണിംഗ്ഓഫീസർക്ക് പരിശോധനയ്ക്കും തുടർനടപടിക്കുമായി കൈമാറാനും നിർദേശിച്ചു. സർക്കാർ ഐ.ടി.ഐയിൽ തടസരഹിതപ്രവർത്തനത്തിന് ട്രാൻസ്‌ഫോമർ അടിയന്തരമാണെന്ന അപേക്ഷയിൽ ടെണ്ടർ നടപടി സംബന്ധിച്ച് സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന് സമർപിക്കാനും നിർദേശം നൽകി.

തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ സബിൻ സമീദ്, സമിതി കൺവീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ എന്നിവർ പങ്കെടുത്തു.