വോട്ടിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വിദ്യാർത്ഥികളുമായി മുഖാമുഖം നടത്തി

സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് പരമാവധിപേരെ എത്തിക്കുന്നത് ലക്ഷ്യമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ കൊല്ലം ശ്രീനാരായണ കോളജിലെ വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്തി .
കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകലാണോ വോട്ടുചെയ്യല്‍, വിദേശത്ത് വേരുറപ്പിക്കുന്നുവെങ്കില്‍ എന്തിനു വോട്ടു ചെയ്യണം തുടങ്ങിയ സംശയങ്ങളാണ് പുതുതലമുറയ്ക്ക്. സംശയങ്ങളെന്തുതന്നെ ആയാലും വോട്ടുചെയ്തു ഉത്തമപൗരരാകണമെന്ന് അദേഹം മറുപടി നല്‍കി .
കക്ഷിരാഷ്ട്രീയത്തിന്‌വേണ്ടി എന്ന് ചിന്തിക്കുന്നതിലുപരിയായി രാഷ്ട്രപുനര്‍നിര്‍മാണത്തിലെ പങ്കാളിത്തം എന്നതാണ് സുപ്രധാനം. വിദേശത്തേക്ക് പോകേണ്ടിവന്നാലും വോട്ടവകാശം വിനിയോഗിക്കാന്‍ തയ്യാറാകണം. വിദേശത്ത് നിലയുറപ്പിക്കുന്നവരെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗങ്ങളിലേക്കും വരുംനാളുകളില്‍ കടക്കും. തിരഞ്ഞെടുപ്പ് മത്സരരംഗത്തും യുവതയുടെ പ്രാതിനിധ്യം കൂടുതലുണ്ടാകണം എന്ന് വിദ്യാര്‍ഥികള്‍. സാമൂഹ്യമാറ്റത്തിന് ഇടയാക്കുന്നതാകും യുവതയുടെ ഇടപെടലെന്നും സംയുക്തമായി വിലയിരുത്തി. കള്ളവോട്ട് സംബന്ധിച്ചും കുട്ടികള്‍ ആശങ്ക പങ്കിട്ടു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. വി. മനോജ് അധ്യക്ഷനായി. അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സി. ഷര്‍മിള, സബ്കലക്ടര്‍ നിഷാന്ത് സിഹാര, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇഎല്‍സി കോ-ഓര്‍ഡിനേറ്റര്‍ യു.നീതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.