അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് മുഖേന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്നവർക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 50 വയസിനു മുകളിൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരും, താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഇല്ലാത്തവരും, ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയിൽ കഴിയുന്നവരുമായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവ സർവീസ് പെൻഷൻ അല്ലെങ്കിൽ കുടുംബപെൻഷൻ എന്നിവ കൈപ്പറ്റുന്നവർ ആകരുത്. സംരക്ഷണം നൽകുന്ന ബന്ധുവിന്റെയും വിധവയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടിവർക്കറയോ സമീപിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 15.