നവീകരിച്ച ഇരുപതേക്കർ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച കട്ടപ്പന ഇരുപതേക്കർ - തൊവരയാർ റോഡ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 165 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഭാഗത്ത് കോൺക്രീറ്റും 200 മീറ്ററിൽ ടാറിംഗും ചേർത്താണ് റോഡ് നവീകരിച്ചത്.
എം എൽ എ - എഡിഎസ് ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 27-ാം വാർഡിലെ റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ ലീലാമ്മ ബേബി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.