ഖാദിക്ക് റിബേറ്റ്

post

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ മുഹറം പ്രമാണിച്ച് ജൂലൈ 1 മുതല്‍ ജൂലൈ 5 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.