ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

പത്തൊൻപതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് കുമാർ പി.കെ അധ്യക്ഷത വഹിച്ചു.'ദേശീയ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ' എന്ന വിഷയത്തിൽ റിസർച്ച് ഓഫീസർ അഞ്ജുമോൾ ശശി പ്രമേയാവതരണം നടത്തി. തുടർന്ന് 'സ്റ്റാറ്റിസ്റ്റിക്സ് ഇൻ ദി ഏജ് ഓഫ് എ.ഐ' എന്ന വിഷയത്തിൽ ഡോ. ജിന്റോ ജേക്കബ് പൊറ്റക്കലിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പതിമൂന്നാമത് കാർഷിക സെൻസസ് രണ്ടും മൂന്നും ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച ഇൻവെസ്റ്റിഗേറ്റർമാർക്ക് കളക്ടർ മെമന്റോ നൽകി ആദരിച്ചു. ജീവനക്കാർക്കായി ക്വിസ് പരിപാടിയും സംഘടിപ്പിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസർ ജോർജ്ജ് ജേക്കബ്, തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ, ജില്ലാ പ്ലാനിംഗ് ഡെപ്യൂട്ടി ഡയറക്ടർ സുധേഷ് റ്റി.പി, ഡപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസർ സുനീഷ് എസ്.എ , കോട്ടയം എൻ.എസ്.ഒ അശ്വതി എ.പി, അഡീഷണൽ ജില്ലാ ഓഫീസർ ജയശങ്കർ.ബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.