സാമൂഹിക ആഘാത പഠനം; സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാകുന്ന വിദഗ്ധ സമിതിയിലേക്ക് നിയമിക്കുന്നതിനായി സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുളള അപേക്ഷ മെയ് ഒമ്പതിനകം കൊല്ലം എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ക്ക് സമര്‍പ്പിക്കണം.