'വിജ്ഞാന കേരളം' ; തൊഴിൽമേള 22ന്

post

അസാപ് കേരള കുളക്കട കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റ നേതൃത്വത്തിൽ മാർച്ച് 22ന് തൊഴിൽമേള സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ 250ൽ അധികം തൊഴിലവസരങ്ങൾ ഉണ്ടാകും. പ്രവേശനം സൗജന്യം. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ. ഫോൺ: 9495999672.