പ്രവാസി ഭദ്രത പദ്ധതി: അപേക്ഷ ക്ഷണിച്ചു

post

കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുകയും തിരികെ പോകാൻ സാധിക്കാതെ വരുകയും ചെയ്തവർക്ക് സംരംഭങ്ങൾ തുടങ്ങാൻ കുടുംബശ്രീ മിഷനും നോർക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' പലിശരഹിത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കൾ ആറുമാസമെങ്കിലും അയൽക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.

പദ്ധതിയുടെ 75 ശതമാനം അല്ലെങ്കിൽ പരമാവധി രണ്ട് ലക്ഷം രൂപ ഏതാണോ കുറവ് അത് വായ്പയായി അനുവദിക്കും. ആദ്യഘട്ടത്തിൽ തുകയുടെ പകുതിയും സംരംഭം ആരംഭിച്ചശേഷം ബാക്കി തുകയും നൽകും. മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുല്യ ഗഡുക്കളായി രണ്ടു വർഷത്തിനുള്ളിൽ വായ്പ തുക തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമെങ്കിൽ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ നൽകും.

അർഹരായവർ അപേക്ഷയും അനുബന്ധ രേഖകളും കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷക്കും വിശദ വിവരങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടുക.