കോവിഡ് പ്രതിരോധം; പരിശോധന വ്യാപകം

കൊല്ലം: പുതുതായി ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ കണക്കിലെടുത്ത് പരിശോധനകളും വാക്സിനേഷനും പ്രതിരോധ നടപടികളും സുശക്തമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍.
പട്ടാഴി ഗ്രാമപഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളില്‍ ഉണ്ടാകാനിടയുള്ള തിരക്കുകള്‍ നിയന്ത്രിക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെ യോഗം ഇന്ന് (ആഗസ്റ്റ് 6) പഞ്ചായത്തില്‍ ചേരും. നിരപ്പേല്‍, പൂക്കുന്നിമല തുടങ്ങി രോഗികള്‍ കൂടുതലുള്ള കോളനികളില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നിരീക്ഷണവും വാര്‍ഡ്തല സമിതിയുടെ പ്രവര്‍ത്തനവും ശക്തമാക്കി. ഓട്ടോ - ടാക്സി തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി.
അലയമണ്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലും ആന്റിജന്‍ പരിശോധന നടത്തിവരുന്നു. കോവിഡ് പോസിറ്റീവായ കുടുംബങ്ങള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, മരുന്ന് എന്നിവ അടങ്ങിയ മെഡിക്കല്‍ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ 21 രോഗികളുണ്ട്. ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ എല്ലാ വീടുകളിലും വിതരണം ചെയ്ത് വരികയാണെന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.
ഓച്ചിറയിലെ തഴവ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍, വാക്‌സിനേഷന്‍, സ്രവ പരിശോധന എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ റൂം ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നു. മാതൃകവചം പദ്ധതിയിലൂടെ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുന്നു. കുലശേഖരപുരം, ഓച്ചിറ, തൊടിയൂര്‍, ആലപ്പാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗൃഹപരിചരണ കേന്ദ്രങ്ങളില്‍ കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി.
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തില്‍ 23,000 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കി. 17 പേര്‍ ഡി.സി.സി.യില്‍ ചികിത്സയിലുണ്ട്. വാര്‍ഡ്തലത്തില്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു.
വെട്ടിക്കവലയിലെ കുളക്കട ഗ്രാമപഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്സിന്‍ നല്‍കി വരുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണ ക്യാമ്പയിനുകളുമുണ്ട്. ആര്‍. ആര്‍. ടി. കളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഇന്ദു കുമാര്‍ പറഞ്ഞു.
ചാത്തന്നൂരിലെ എം.ഇ.എസ് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ ഇതുവരെ 360 പേര്‍ക്ക് ചികിത്സ നല്‍കി. നിലവില്‍ 56 രോഗികളാണ് ഉള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പദ്ധതി വഴി വിതരണം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍ പരിശോധനകള്‍ നടത്തുന്നു. 15774 പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധന നടത്തുകയും 13377 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു എന്ന് സെക്രട്ടറി വിനോദ് അറിയിച്ചു.
മുഖത്തലയിലെ നെടുമ്പനയില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. കിടപ്പു രോഗികള്‍ക്കുള്ള വാക്സിനേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി പറഞ്ഞു.