ജാഗ്രതയോടെ സ്‌ക്വാഡുകള്‍: 88 സ്ഥാപനങ്ങള്‍ക്ക് പിഴ

post

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 88 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കുന്നത്തൂര്‍ താലൂക്കിലെ പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, കുന്നത്തൂര്‍, ശൂരനാട് വടക്ക്  എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 58 കേസുകള്‍ക്ക് താക്കീതും നാല് കേസുകളില്‍ പിഴയും  ഈടാക്കി.

കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ കൊട്ടാരക്കര, നിലമേല്‍ കടയ്ക്കല്‍, ചിതറ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 124 കേസുകള്‍ക്ക് താക്കീത് നല്‍കി. 67 എണ്ണത്തിന് പിഴയീടാക്കി.

പത്തനാപുരത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ കുന്നിക്കോട്, പട്ടാഴി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറ് ഇടങ്ങളില്‍ താക്കീത് നല്‍കി.

പുനലൂരിലെ തെന്മല, ആര്യങ്കാവ്, ഒറ്റക്കല്‍  പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജേന്ദ്രന്‍ പിള്ളയുടെ  നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ താക്കീത് നല്‍കി.

കരുനാഗപ്പള്ളി താലൂക്കിലെ കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, നീണ്ടകര, തഴവ, ഓച്ചിറ  എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാനദണ്ഡ ലംഘനം കണ്ടെത്തിയ 89 കേസുകളില്‍ താക്കീത് നല്‍കി. 17 എണ്ണത്തിന് പിഴയീടാക്കി.