അനാഥ-അഗതി ദിനാചരണം സംഘടിപ്പിച്ചു

post

സാമൂഹ്യനീതി ഓഫീസിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം മുണ്ടയ്ക്കല്‍ ക്വയിലോണ്‍ പുവര്‍ ഹോമില്‍ സംഘടിപ്പിച്ച അനാഥ അഗതി ദിനാചരണം എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം  പുനലൂര്‍ സോമരാജന്‍ അധ്യക്ഷനായി.    ജില്ലാ സാമൂഹ്യനീതി ഓഫീസര്‍  എ.കെ ഹരികുമാരന്‍ നായര്‍,   ഓര്‍ഫനേജസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്   പി. എസ്. അമല്‍രാജ്, ജില്ലാ സെക്രട്ടറി സിസ്റ്റര്‍ റോസിന്‍,   സൂപ്രണ്ട് കെ. വത്സലന്‍,  ജില്ലയിലെ 62 ക്ഷേമസ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുവര്‍ഹോമിലെ കുട്ടികളും അംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു.  മദര്‍തെരേസയുടെ ജ•ദിനമായ ഓഗസ്റ്റ് 26നാണ് അനാഥ അഗതി ദിനമായി ആചരിക്കുന്നത്.