ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് ഓണക്കോടി

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി ലഭിച്ചു. പട്ടുപാവാടയും മുണ്ടും ഷര്‍ട്ടും അടങ്ങിയ കേരളീയ വസ്ത്രങ്ങള്‍ പുളിമുട്ടില്‍ സില്‍ക്സാണ് നല്‍കിയത്. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന് മനേജിംഗ് ഡയറക്ടര്‍ സ്റ്റീഫന്‍ ഓണക്കോടി കൈമാറി. ജില്ലാ ശിശുക്ഷേമ സമിതി സെകട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, ജില്ലാ ട്രഷറര്‍ എന്‍. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കറവൂര്‍ എല്‍ വര്‍ഗീസ്, പി. അനീഷ്, ആര്‍. മനോജ്, പുളിമുട്ടില്‍ സില്‍ക്സ് മനേജര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു. ഓഗസ്റ്റ് 31ന് ശിശുക്ഷേമ സമിതിയിലെ ഓണാഘോഷത്തിന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കുചേരും. തങ്കം കാറ്ററിംഗാണ് ഓണസദ്യ ഒരുക്കുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.