ഇന്നത്തെ വാക്സിനേഷന്‍ 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക്

കൊല്ലം: രജിസ്‌ട്രേഷന്‍ നടത്തി സന്ദേശം വഴി ഉറപ്പു ലഭിച്ച 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രമാണ് ഇന്ന്(മെയ് 24) കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പെട്ട പ്രവാസികളില്‍ ചിലര്‍ക്കും വാക്സിന്‍ നല്‍കും. രാവിലെ ഒന്‍പതു മുതല്‍ രണ്ടു വരെയാണ് സമയം. രണ്ടാം ഡോസ് ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് അറിയിപ്പ് ലഭിക്കും. വാക്സിന്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇന്നത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ചുവടെ.
കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കൊല്ലം ഗവ. മെഡിക്കല്‍ കോളേജ്, എ.ആര്‍.ക്യാമ്പ്(കോവാക്സിന്‍), പുനലൂര്‍, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍, കുണ്ടറ താലൂക്ക് ആശുപത്രി, മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ചടയമംഗലം, ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചല്‍, കുളക്കട സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ശൂരനാട് നോര്‍ത്ത്, തലവൂര്‍, തെക്കുംഭാഗം, തൃക്കടവൂര്‍, പാലത്തറ, ഓച്ചിറ, നിലമേല്‍, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, നെടുമണ്‍കാവ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍.