ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 825

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4677 പേരെ പരിശോധനക്ക് വിധേയരാക്കി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -     ഇല്ല     

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍   5

1275 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1275   പേര്‍ ഉള്‍പ്പെടെ ജില്ലയില്‍  27240 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,44,139 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 

രോഗലക്ഷണങ്ങളോടുകൂടി  പുതുതായി വന്ന 261 പേര്‍ ഉള്‍പ്പെടെ 2515 പേര്‍  ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 4677 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,52,307 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6,49,209      എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,95,603 എണ്ണം നെഗറ്റീവ് ആണ്. 

പുതുതായി വന്ന  439 പേര്‍ ഉള്‍പ്പെടെ ആകെ 6012 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 388 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 5624 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍    4  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 50901 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.