ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1,029

post

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി,കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ രണ്ട് കായണ്ണ സ്വദേശികള്‍ക്കാണ് പോസിറ്റീവായത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍: 11

കോഴിക്കോട് കോര്‍പ്പറേഷന്‍  2

കാരശ്ശേരി  3

കുന്ദമംഗലം  2

തൂണേരി  1

വാണിമേല്‍  1

കൊടുവളളി  2

ഉറവിടം വ്യക്തമല്ലാത്തവര്‍: 42

അത്തോളി  1

അഴിയൂര്‍  1

ബാലുശ്ശേരി  3

ഫറോക്ക്  2

കോഴിക്കോട് കോര്‍പ്പറേഷന്‍  14

പേരാമ്പ്ര  2

കൊയിലാണ്ടി  2

പുതുപ്പാടി  2

വടകര  2

തിരുവളളൂര്‍  3

കക്കോടി  1

കാക്കൂര്‍  1

കട്ടിപ്പാറ  1

കിഴക്കോത്ത്  1

കൊടുവളളി  1

ഒളവണ്ണ  1

പെരുമണ്ണ  1

പെരുവയല്‍  1

വളയം  1

വില്യാപ്പളളി  1

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍: 16

കോഴിക്കോട് കോര്‍പ്പറേഷന്‍ 8 

തിരുവമ്പാടി  2 

ചങ്ങരോത്ത്  1 

കാവിലുംപാറ  1 

കുന്ദമംഗലം  1 

ചാത്തമംഗലം  1 

പെരുവയല്‍  1 

അത്തോളി  1 

30,830 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 1,141 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30,830 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,19,517 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗ ലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 301 പേര്‍ ഉള്‍പ്പെടെ 3,262 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 7,581 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 5,15,079 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,14,612 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,76,517 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 467 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 203 പേര്‍ ഉള്‍പ്പെടെ ആകെ 4,897 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 490 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 4,328  പേര്‍ വീടുകളിലും, 79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 8 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 4,536 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.