കട്ടിപ്പാറ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് : കട്ടിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചത്.   2014 മുതല്‍ താല്‍ക്കാലിക കെട്ടിടങ്ങളിലായിരുന്നു വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.  സ്മാര്‍ട്ട് റവന്യു പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കാനായി   2018-2019 കാലയളവില്‍ അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.   ജില്ലാ നിര്‍മ്മിതികേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

 കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു.  നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കെ. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓഫീസ് കെട്ടിടത്തിന് സ്ഥലം സൗജന്യമായി നല്‍കിയ പി.ജെ.മാത്യു പറതൂക്കിലിനെ ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട്, സ്ഥിരം സമിതി ചെയര്‍മാന്‍ പി. സി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരന്‍, ടി. പി മുഹമ്മദ്ഷാഹിം, വത്സല കനകദാസ്, ഹെഡ്ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ശ്രീധരന്‍, വില്ലേജ് ഓഫീസര്‍ പി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സാംബശിവറാവു സ്വാഗതവും തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.