ജില്ലയില്‍ 155 പേര്‍ക്ക് കോവിഡ് : രോഗമുക്തി 240
 
                                                കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (ചൊവ്വ) 155 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ  ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1872 ആയി.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 1872
കോഴിക്കോട് മെഡിക്കല്‍ കോളേജ്  -   182  
ഗവ. ജനറല്‍ ആശുപത്രി -    195
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  151
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 241
ഫറോക്ക് എഫ്.എല്‍.ടി. സി  -     73
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -   212
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    136
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -    171
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 25
മിംസ് എഫ്.എല്‍.ടി.സി കള്‍  -    33
മററു സ്വകാര്യ ആശുപത്രികള്‍  -   430
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  23
(മലപ്പുറം  - 8  ,  കണ്ണൂര്‍ - 5 ,  പാലക്കാട്  - 1 , ആലപ്പുഴ - 2  , തൃശൂര്‍ - 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -  134
240 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന
240 പേര്‍ രോഗമുക്തിനേടി.
519 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15127 പേര്‍ നിരീക്ഷണത്തില്‍.   ജില്ലയില്‍ 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3424  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 191704 സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 188244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 182669  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   3460 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ  3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 554 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2785 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32866   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.










