മഴക്കെടുതി : 11.25 ലക്ഷം നഷ്ടം

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 11) കനത്ത മഴയില്‍ 41 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 11.25ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി താലൂക്കില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊല്ലത്ത് 16 വീടുകള്‍ക്ക് ഭാഗികമായി  നാശമുണ്ടായതില്‍ 4.1 ലക്ഷം  രൂപയാണ് നഷ്ടം. കൊട്ടാരക്കര താലൂക്കില്‍ 13 വീടുകളാണ് ഭാഗികമായി  തകര്‍ന്നത്. ഇവിടെ മൂന്ന്  കിണറുകള്‍ക്കും നാശമുണ്ട്. 3.75 ലക്ഷത്തിന്റെ നാശം കണക്കാക്കി.

പത്തനാപുരത്ത്  നാല് വീടുകള്‍ക്ക് ഭാഗികകമായും ഒരെണ്ണത്തിന് പൂര്‍ണമായും നാശം. നഷ്ടം 1,65,000 രൂപ. കുന്നത്തൂരില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പുനലൂരില്‍ മൂന്ന് വീടുകള്‍  ഭാഗികമായി തകരുകയും 75,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.