ഗതാഗത നിരോധനം

കടയ്ക്കൽ ചന്തമുക്ക് ജങ്ഷനിലെ കലുങ്ക് പുനർനിർമാണത്തിനായി പാരിപ്പള്ളി- മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുക്കാട്) റോഡിൽ ചന്തമുക്ക് മുതൽ സീഡ്ഫാം ജങ്ഷൻ വരെ ജൂലൈ ഏഴു മുതൽ ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് ചടയമംഗലം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മടത്തറയിൽ നിന്ന് കടയ്ക്കലിലേക്ക് വരുന്ന വാഹനങ്ങൾ സീഡ്ഫാം ജങ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്മുക്ക് വഴി കടയ്ക്കൽ ടൗണിലേക്കും മടത്തറയിലേക്കുള്ള വാഹനങ്ങൾ ആൽത്തറമൂട്- ചിങ്ങേലി വഴിയും പോകേണ്ടതാണ്.