പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; 49 മരണം സ്ഥിരീകരിച്ചു

post

മൂന്നാര്‍: നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 49 മരണം സ്ഥിരീകരിച്ചു.

എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.