നാല് ക്യാമ്പുകളിലായി 252 പേർ

post

കൊല്ലം:കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ തുടങ്ങിയ ദുരിതാശ്വാസ 4 ക്യാമ്പുകളിൽ 252 പേരെ മാറ്റി പാർപ്പിച്ചു.  65 കുടുംബങ്ങളിലെ 130 പുരുഷൻമാരും , 102 സ്ത്രീകളും , 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.ജൂലൈ 8ന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിൽ 2 കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും 3 കുട്ടികളും അടക്കം 6 പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കിൽ ഇന്നലെ (ജൂലൈ 9 ) ന് ആരംഭിച്ച അയണി വേലിക്കുളങ്ങര ജോൺ എഫ് കെന്നഡി സ്കൂളിലാണ് ഏറ്റവും അധികം പേരുള്ളത് 195. നാല്പത്തിയഞ്ച് കുടുംബങ്ങൾ ഇവിടെ പാർക്കുന്നു. 105 പുരുഷൻമാരും , 75 സ്ത്രീകളും , 15 കുട്ടികളും . കരുനാഗപ്പള്ളിയിലെ തന്നെ വിദ്യാദി രാജ എൻ.എസ് എസ് കോളേജിൽ 13 കുടുംബങ്ങളിലെ 20 പുരുഷൻമാരും 18 സ്ത്രീകളും 2 കൂട്ടി കളുമടക്കം 40 പേരാണ് . വടക്കേവിള വില്ലേജിൽ പട്ടത്താനം വിമല ഹൃദയ സ്കൂളിൽ തുടങ്ങിയ ക്യാമ്പിൽ 11 പേരാണ് . 5 കുടുംബങ്ങളിലെ 4 പുരുഷൻമാരും , 7 സ്ത്രീകളും