ജില്ലയില്‍ 67 പേര്‍ക്ക് രോഗബാധ ; സമ്പര്‍ക്കം വഴി 43

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ(ജൂലൈ 28) 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 4 പേര്‍ക്കും കോവിഡ് ബാധിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും  ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 688 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍     മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും,  2 പേര്‍  എറണാകുളത്തും ഒരാള്‍  കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍  സ്വദേശികളും,  ഒരു  പത്തനംതിട്ട സ്വദേശിയും,  ഒരു കൊല്ലം  സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും,  ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.