കോവിഡ് 19 : ഒമ്പതു പേര്‍ക്കു രോഗബാധ

post

എട്ടു പേര്‍ക്ക്  രോഗമുക്തി

കോഴിക്കോട് :  ജില്ലയില്‍ ഇന്നലെ (29.06.2020) ഒമ്പതു കോവിഡ്  കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.  എട്ടു പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.

1. ഏറാമല  സ്വദേശി (39) ജൂണ്‍19 ന് ബഹ്‌റൈനില്‍  നിന്നും  വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 27 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

2. ഒളവണ്ണ സ്വദേശിയായ ലോറി ഡ്രൈവര്‍ (50) ജൂണ്‍ 24 ന് ബാംഗ്ലൂരില്‍  നിന്നും കോഴിക്കോടെത്തി.  സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് ബീച്ച് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. ഫറോക്ക്  സ്വദേശി (26) ജൂണ്‍ 13ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. ജൂണ്‍ 14 ന്   ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

4.  കൊളത്തറ സ്വദേശി(32) ജൂണ്‍ 14ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി.   ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി.  കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

5 കാരശ്ശേരി  സ്വദേശി(26) ജൂണ്‍ 13ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. ജൂണ്‍ 14 ന്   ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

 6. മലാപറമ്പ്  സ്വദേശി (23) ജൂണ്‍ 14ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. ജൂണ്‍ 15 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

7.പെരുമണ്ണ സ്വദേശി(43) ജൂണ്‍ 15 ന് വിമാനമാര്‍ഗ്ഗം ദുബൈയില്‍ നിന്നും കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.  വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

8. കൊയിലാണ്ടി  സ്വദേശി (28) ജൂണ്‍15 ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. ജൂണ്‍ 16 ന്   ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

9. തുറയൂര്‍  സ്വദേശി(43)ണ്‍ 15 ന് രാത്രി വിമാനമാര്‍ഗ്ഗം ബഹ്‌റൈനില്‍ നിന്നും കോഴിക്കോട് എത്തി.  ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. 

ഒമ്പത് പരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.