അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി

post

കോഴിക്കോട് : അനര്‍ഹമായി എ. എ. വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ക്ക് ഈ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിന് അവസരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴും നിരവധി ആളുകള്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഉപയോഗിച്ച് അനര്‍ഹമായി റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പെട്ടതായും ഇത്തരം കാര്‍ഡുടമകളെ കണ്ടെത്തുന്നതിനും ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് അര്‍ഹരായകാര്‍ഡുടമകളെ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍ ,ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എന്നിവര്‍ എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകള്‍ അതാത് താലൂക്ക്/സിറ്റിറേഷനിംഗ് ഓഫീസുകളില്‍ ഹാജരാക്കി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റണം. അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റിയ മുന്‍ഗണനാ കാര്‍ഡുകളില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ വിപണി വിലയായി അരി കിലോ ഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും പിഴയും ഉള്‍പ്പെടെ ഈടാക്കും. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ഫോണ്‍ മുഖേന അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2370655, താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2374885, സിറ്റി റേഷനിംഗ് ഓഫീസര്‍ നോര്‍ത്ത് കോഴിക്കോട്. 0495 2374565, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത ്‌കോഴിക്കോട്. 9188527401, താലൂക്ക് സപ്ലൈ ഓഫിസര്‍ കൊയിലാണ്ടി. 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര. 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.