അവശത അനുഭവിക്കുന്നവര്‍ക്കായി സ്‌നേഹ നാണയം പദ്ധതി

post

കോഴിക്കോട് : അവശത അനുഭവിക്കുന്നവര്‍ക്കായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹ നാണയംഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ നിര്‍ധനരും നിരാലംബരുമായ ആളുകള്‍ക്ക് ചികിത്സയ്ക്കും മരുന്നിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹ നാണയം. ഒരു കുടുംബം ഓരോ ദിവസവും ഒരു രൂപ വീതം ഈ പദ്ധതിയ്ക്കായി നല്‍കണം. ഓരോ വീടുകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുന്ന പണംമാസത്തില്‍ ഒരു ദിവസം വളണ്ടിയര്‍മാര്‍ ശേഖരിച്ച് വീട്ടുകാര്‍ക്ക് രസീറ്റ് നല്‍കും. ഈ പണം പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക ദുരിതാശ്വാസ അക്കൗണ്ടില്‍ നിക്ഷേപിക്കും.ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും പഞ്ചായത്ത് തലത്തിലും പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ജനകീയസമിതിക്കാണ് ഫണ്ട് പ്രവര്‍ത്തനത്തിന്റെ ചുമതല.വിവിധ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ വാര്‍ഡ് കൗണ്‍സിലര്‍ക്കോ ചെയര്‍മാനോ അപേക്ഷ സമര്‍പ്പിക്കണം. വാര്‍ഡുതല കമ്മിറ്റി അപേക്ഷ പരിശോധിച്ച് ശുപാര്‍ശയോടു കൂടി പഞ്ചായത്ത് തല കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഫണ്ടിന്റെ ലഭ്യതയും അപേക്ഷകന്റെ ആവശ്യകതയും പരിശോധിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് മരുന്നായോ ചെക്ക് മുഖേനെയുള്ള സാമ്പത്തിക സഹായമോ നല്‍കുന്നതാണ് സ്‌നേഹനാണയം പദ്ധതി.