ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്

post

രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു

തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (07.06.20) ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്നലെ രോഗമുക്തി നേടിയിട്ടുമുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

1 ) ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി

2) അഴിയൂര്‍ സ്വദശി (24). ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

3) ഓമശ്ശരി സ്വദേശി (55). മെയ് 31 ന് റിയാദില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവപരിശേധനയില്‍ പോസിറ്റീവായി.

4 ) പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

5 ) വേളം സ്വദേശി (28). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

6 ) ചങ്ങരോത്ത് സ്വദേശി (43). മെയ് 29 ന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

ആദ്യത്തെ രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ടീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 102 ആയി. 44 പേര്‍ രോഗമുക്തി നേടി. ഒരു മരണം. ഇപ്പോള്‍ 57 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ മെഡിക്കല്‍ കോളേജിലും 32 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍കോട്, വയനാട്, കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 423 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 7086 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 6656 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6528 എണ്ണം നെഗറ്റീവ് ആണ്. 430 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ 720 പേര്‍ കൂടി നിരീക്ഷണത്തില്‍

 ജില്ലയില്‍ പുതുതായി 720 പേര്‍കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി .അറിയിച്ചു. ഇപ്പോള്‍ ആകെ 8116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,243 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 19 പേര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 9 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍  99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 44 പേരും അടക്കം 143 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി. 21 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

267 പേര്‍ ഉള്‍പ്പെടെ ആകെ 3724 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 929 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2778 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 147 പേര്‍ ഗര്‍ഭിണികളാണ്. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 3  പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 103 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2719 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7411 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.