പച്ചക്കറി, മത്സ്യം ചില്ലറവില നിലവാരം പ്രസിദ്ധീകരിച്ചു

post

പരാതികള്‍ അറിയിക്കാം

കോഴിക്കോട് : ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക്  ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചു.പച്ചക്കറി ചില്ലറ വില്പന ഒരു കിലോഗ്രാമിന് പരമാവധി ഈടാക്കാവുന്ന തുക ബ്രാക്കറ്റില്‍:

വഴുതന (27 രൂപ), വെണ്ട (30 രൂപ), പാവയ്ക്ക (40 രൂപ), പയര്‍ (28 രൂപ), ഇളവന്‍ നാടന്‍(26 രൂപ), മത്തന്‍ നാടന്‍ (20 രൂപ), മുളക് (25 രൂപ), പടവലം (30 രൂപ), ക്യാരറ്റ് (28-40 രൂപ), കാബേജ് (14-20 രൂപ), ബീന്‍സ് (61 രൂപ),കോളിഫ്ളവര്‍ (30 രൂപ), ബീറ്റ്റൂട്ട് (37 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവയ്ക്ക (30 രൂപ), വെള്ളരി നാടന്‍ (25 രൂപ), തക്കാളി (16 രൂപ), ചെറുനാരങ്ങ (70 രൂപ), മുരിങ്ങ (32 രൂപ), ഇഞ്ചി (70 രൂപ), ചേന നാടന്‍ (28 രൂപ), സവാള (25 രൂപ), ചെറിയുള്ളി (85 രൂപ), മല്ലി ഇല (55 രൂപ), കറിവേപ്പില (49 രൂപ), ചൂരക്ക (25 രൂപ), കക്കിരി (25 രൂപ), എത്തക്കായ നാടന്‍ (36 രൂപ), എത്തപ്പഴം നാടന്‍ (38 രൂപ), കണിവെള്ളരി നാടന്‍ (23 രൂപ), പച്ചമാങ്ങ (35 രൂപ), മരച്ചീനി (25 രൂപ), പാളയംകോടന്‍ (22 രൂപ), കൊത്തവര (28 രൂപ)

മത്സ്യം ചില്ലറ വില ഒരു കിലോഗ്രാമിന്:

മത്തി (200-220 രൂപ), അയല (ആന്ദ്ര) (210-220 രൂപ), മാന്തള്‍ (140-165 രൂപ), കിളിമീന്‍ (130-155 രൂപ), ആവോലിന(480-550 രൂപ), അയക്കൂറ (580-600 രൂപ), സൂത (190-225 രൂപ), സ്രാവ് ( 310-370 രൂപ), ഏട്ട (180-200 രൂപ), ചെമ്മീന്‍ (250-280 രൂപ), ചെമ്മീന്‍ കയന്തന്‍ (280-330 രൂപ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300350 രൂപ), മാന്തള്‍ വലുത് (250 രൂപ), ചൂട (150-170 രൂപ).

പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയോ വിലവിവരം സംബന്ധിച്ച് പരാതികളോ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ അറിയിക്കാം.