അംബേദ്കര്‍ ഗ്രാമം പദ്ധതി: ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു

post

ജില്ലയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി പുരോഗതി യോഗം ചര്‍ച്ച ചെയ്തു. അവസാനഘട്ട പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികള്‍ പരിശോധിക്കാന്‍ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം എൻജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍ സിന്ധു, പി.ഡബ്ല്യു.ഡി ബില്‍ഡിങ്-റോഡ്‌സ്-ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.