ജലവിതരണം മുടങ്ങും

post

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 16 വരെ സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, ബിലാത്തിക്കുളം, തോപ്പയില്‍, വെള്ളയില്‍, തിരുത്തിയാട്, മാവൂര്‍ റോഡ്, ഭട്ട് റോഡ്, ഗാന്ധിറോഡ്, ജവഹര്‍ നഗര്‍ എന്നിവിടങ്ങളില്‍ ജല വിതരണം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.