ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍: ശില്‍പശാല സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ അനിത അധ്യക്ഷയായി. ജില്ലാ കോഓഡിനേറ്റര്‍ ശരണ്യ സുരേഷ് വിഷയാവതരണം നടത്തി. ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ തങ്കമണി, ഡി.എച്ച്.ഇ.ഡബ്ല്യുവിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമാരായ മരിയ ജോവിറ്റ, ഐശ്വര്യ ജിനുരാജ് എന്നിവര്‍ സംസാരിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ച് അഡ്വ. സീനത്തും സൈബര്‍ സുരക്ഷയെ കുറിച്ച് സൈബര്‍ സെല്‍ എ.എസ്.ഐ ബീരജും ക്ലാസെടുത്തു. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 150ഓളം ജീവനക്കാര്‍ പങ്കെടുത്തു.









