സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ അഭിമുഖം
കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തില്‍ ഒരു സീനിയര്‍ റെസിഡന്റ് ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 2026 ജനുവരി ആറിന് രാവിലെ 10-ന് കൂടികാഴ്ച്ച നടത്തും. വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ഓഫീസില്‍ എത്തണം. യോഗ്യത: പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എം.ഡി.എസ് അല്ലെങ്കില്‍ ബി.ഡി.എസ്, എം.ഡി.എസ് ഡെന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി: 18-40. ഫോണ്‍: 0495 2356781









