ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളക്ക് തുടക്കം

post

ഔദ്യോഗിക ഉദ്ഘാടനം 26ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേളക്ക് തുടക്കമായി. ബേപ്പൂർ പാരിസണ്‍സ് ഗ്രൗണ്ടില്‍ എൺപതോളം സ്റ്റാളുകളിലായാണ് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കിയത്. ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 26ന് വൈകീട്ട് അഞ്ചിന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.


ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേളയിൽ വിവിധ കൗണ്ടറുകളിലായി കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങൾ, ഫിഷറീസ് സ്റ്റാളുകൾ, വ്യത്യസ്ത കമ്പനികളുടെ ഓർഗാനിക് ഉത്പന്നങ്ങൾ, പഴയകാല മിഠായികൾ, സ്വീറ്റ് പോയിന്റുകൾ, ബൺ മസ്ക, ബബിൾ ടീ തുടങ്ങിയവയും നോർത്ത് ഇന്ത്യൻ വിഭവങ്ങളുമെല്ലാം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.