ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; അഭിമുഖം ഡിസംബര്‍ 29ന്
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള (എല്‍.സി/ആഗ്ലോ ഇന്ത്യന്‍) അഭിമുഖം ഡിസംബര്‍ 29ന് രാവിലെ 11ന് നടക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബി.ടെക് സിവില്‍ എഞ്ചിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേയര്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2377016










