ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വിവിധ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

post

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാക്ഷേത്ര സ്‌കൂളുകള്‍ എന്നിവര്‍ക്കാണ് മത്സരങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് വലയിടല്‍, ചൂണ്ടയിടല്‍, ട്രഷര്‍ ഹണ്ട് തുടങ്ങിയവയും കലാക്ഷേത്ര സ്‌കൂളുകള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

കുടുംബശ്രീ കലോത്സവുമായി ബന്ധപ്പെട്ട് സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി മത്സരങ്ങളാണ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. റെസിഡന്‍ഷ്യല്‍ കലോത്സവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കായി സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, ഒപ്പന, നൊസ്റ്റാള്‍ജിക് ഡാന്‍സ്, നാടന്‍ പാട്ട്, തിരുവാതിര കളി, കോമഡി സ്‌കിറ്റ്, കോല്‍ക്കളി മത്സരങ്ങളാണ് സംഘടിപ്പിക്കുക. താല്‍പര്യമുള്ളവര്‍ ബേപ്പൂര്‍ റെസിഡന്റ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി മുഖേന രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22ന് വൈകീട്ട് അഞ്ച് മണി. ഫോണ്‍: 0495 2720012.