ജില്ലാ ഹോമിയോ ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ്

post

ജില്ലാ ഹോമിയോ ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ.പി കെ ഗോപന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിനീത ആര്‍ പുഷ്‌കരന്‍, ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് റ്റി.എസ്. ആശാറാണി, ആര്‍എംഒ പി.ബി അഞ്ജു, പത്മജാ പ്രസാദ്, ആശാ ശ്രീനിവാസന്‍, എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യു.എസ്.ജി സ്‌കാനിങ് (തൈറോയിഡ്, ബ്രസ്റ്റ്, അപ്‌ഡോമന്‍, പെല്‍വിസ്) കുറഞ്ഞനിരക്കില്‍ ചെയ്യുന്നതാണ്. ഫോണ്‍: 0474 2791520