കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഡിസംബര്‍ 17 മുതല്‍

post

സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം, ചര്‍മ്മമുഴ എന്നിവ നിയന്ത്രിക്കാന്‍ ഡിസംബര്‍ 17 മുതല്‍ കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്. പത്തനാപുരം ഗാന്ധിഭവനിലെ ഫാമില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍ അധ്യക്ഷനാകും.

മൂന്ന് ആഴ്ച വകുപ്പിന്റെ സ്‌ക്വാഡുകള്‍ വീടുകള്‍തോറും കുത്തിവയ്പ് നടത്തും. 140 സ്‌ക്വാഡുകള്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്. കുത്തിവയ്പ് പൂര്‍ണമായും സൗജന്യമാണ്.

വാക്‌സിന്‍ നല്‍കിയ ഉരുക്കളുടെ ചെവിയില്‍ പ്രത്യേക ടാഗ് പതിപ്പിക്കും. പ്രസവിക്കാറായ ഉരുക്കളെ കുത്തിവയ്പില്‍നിന്നും ഒഴിവാക്കും. 1,19,193 കാലികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കും. ആറ് മാസം കൂടുമ്പോഴാണ് കാലികള്‍ക്ക് സംക്രമികരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. രമ ജി. ഉണ്ണിത്താന്‍ അറിയിച്ചു.