തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം
ഡിസംബർ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ജില്ല കളക്ടർ വിശദ്ദീകരിച്ചു. വാർത്ത സമ്മേളനത്തിൽ ഡിസിപി അരുൺ കെ പവിത്രൻ, അഡീഷണൽ എസ് പി (റൂറൽ)എ പി ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ ആകെ 26,82,682 വോട്ടർമാർ
പുരുഷൻമാർ 12,66,375
സ്ത്രീകൾ 14,16,275
ട്രാൻസ്‌ജെൻഡർ 32
ആകെ 26,82,682
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും
ഡിസംബർ 11-ന് രാവിലെ 6.00 മണിക്ക് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ 07.00 മണി മുതൽ വൈകുന്നേരം 06.00 മണി വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് രാവിലെ 8 മണി മുതൽ ആരംഭിക്കും.
3097 ബൂത്തുകൾ
കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാർഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 183 വാർഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാർഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 273 വാർഡുകളിലേക്കും കോഴിക്കോട് കോർപ്പറേഷനിലെ 76 വാർഡുകളിലേക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നടക്കുന്നത്.
3097 പോളിംഗ് സ്റ്റേഷനുകൾ
ഗ്രാമപഞ്ചായത്ത് -2411 പോളിംഗ് സ്റ്റേഷനുകൾ
മുനിസിപ്പാലിറ്റി - 290 പോളിംഗ് സ്റ്റേഷനുകൾ
കോർപ്പറേഷൻ - 396 പോളിംഗ് സ്റ്റേഷനുകൾ
731 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകൾ
സിറ്റി പരിധിയിൽ - 117
റൂറൽ പരിധിയിൽ - 614
ആകെ - 731 ബൂത്തുകൾ
166 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്
സിറ്റി പരിധിയിൽ - 29
റൂറൽ പരിധിയിൽ- 137
ആകെ - 166 ബൂത്തുകൾ
വീഡിയോഗ്രാഫിക്ക് സ്ഥാനാർത്ഥികൾ / സംഘടനകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവരിൽ നി്ന്നും ലഭിച്ചത് - 11 അപേക്ഷകളാണ്.
സുരക്ഷ ശക്തം
തിരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയിൽ 2100 പോലീസ് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 3000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറൽ പരിധിയിൽ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആർആർആർഎഫും ഉൾപ്പെടെ 4500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രങ്ങൾ തയ്യാർ
തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ 4283 കൺട്രോൾ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതിൽ 3940 കൺട്രോൾ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.
20 സ്വീകരണ വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ബ്ലോക്ക് പഞ്ചായത്തുകൾ
B20 വടകര ഗവ. കോളേജ് മടപ്പള്ളി
B21 തൂണേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ, പുറമേരി
B22 കുന്നുമ്മൽ നാഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, വട്ടോളി
B23 തോടന്നൂർ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌ക്കൂൾ, വടകര
B24 മേലടി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ
ഹയർസെക്കൻഡറി സ്‌കൂൾ, പയ്യോളി
B25 പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ, പേരാമ്പ്ര
B26 ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ബാലുശ്ശേരി
B27 പന്തലായനി ഗവ. മാപ്പിള വൊക്കേഷണൽ
ഹയർസെക്കൻഡറി സ്‌കൂൾ, കൊയിലണ്ടി
B28 ചേളന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജ്, വെസ്റ്റ്ഹിൽ
B29 കൊടുവള്ളി കെഎംഒ ഹയർസെക്കൻഡറി സ്‌കൂൾ, കൊടുവള്ളി
B30 കുന്ദമംഗലം മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്
B31 കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്‌കൂൾ, തളി കോഴിക്കോട്
മുനിസിപ്പാലിറ്റികൾ
M49 കൊയിലാണ്ടി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി
M50 വടകര നഗരസഭ ടൗൺഹാൾ, വടകര
M76 പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, പയ്യോളി
M77 രാമനാട്ടുകര യൂസെഫ് അൽ സഖർ ഓഡിറ്റോറിയം
ഫാറൂഖ് കോളേജ്, രാമനാട്ടുകര
M78 കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കൊടുവള്ളി
M79 മുക്കം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, നീലേശ്വരം
M80 ഫറോക്ക് ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്റ്
ട്രെയിനിംഗ് കോളേജ്, ഫറോക്ക്
കോർപറേഷൻ
C05 കോഴിക്കോട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി
സ്‌കൂൾ, നടക്കാവ്
പോളിംഗ് പാർട്ടികൾ, സെക്ടറൽ ഓഫീസർമാർ, പോലീസ് എന്നിവർക്കായി ജില്ലയിൽ 2000-ഓളം വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൃത്യമായ ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കിയതായും ജില്ല കളക്ടർ അറിയിച്ചു.










