പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്, ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളാണ് യഥാക്രമം കൊയിലാണ്ടി പന്തലായനി ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയിലേക്ക് മാറ്റിയതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.










