മലമ്പനി, മന്ത് സ്‌ക്രീനിങ്: റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി

post

മലമ്പനി, മന്ത് എന്നിവയുടെ സ്‌ക്രീനിങ്ങിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റുകളില്‍ അതിഥി തൊഴിലാളികളുടെ രക്തപരിശോധനാ ക്യാമ്പ് നടത്തി. കോഴിക്കോട്, വടകര സ്‌റ്റേഷനുകളിലാണ് രാത്രികാല ക്യാമ്പ് സംഘടിപ്പിച്ചത്. 155 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.

സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, അസി. എന്റമോളജിസ്റ്റ് ഷാജിമോന്‍ ആര്‍. രാമായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ യു എന്‍ സജിത്ത് കുമാര്‍, അബ്ദുല്‍സലാം, ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍, റെയില്‍വേ പോലീസ്, റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍, റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.